ആധാര്‍ സൗജന്യമായി അപേഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്.
ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.
മാര്‍ച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി ദീര്‍ഘിപ്പിച്ചത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.