തണ്ണിമത്തനുമായി പോയ ലോറി മറിഞ്ഞ് പട്ടാമ്പി സ്വദേശിക്ക് ദാരുണാന്ത്യം.

 


ആലപ്പുഴ ചന്തിരൂരിൽ തണ്ണിമത്തനുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പട്ടാമ്പി മരുതൂർ പൂവക്കോട് ചെറുതൊടി വീട്ടിൽ ഇസ്മയിൽ ആണ് മരിച്ചത്.

പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്.പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി.

ചന്തിരൂരിൽ വെച്ച് തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.അപകട കാരണം വ്യക്തമല്ല.

നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



Below Post Ad