ഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണിത് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു . 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തിയിരുന്നു.
ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ
വിലയില്‍ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.