എടപ്പാൾ: കുറ്റിപ്പുറം റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ലേഡീസ് ബാത്ത്റൂമിലേക്ക് ഒളിക്കേമറവച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. ബംഗാൾ സ്വദേശിയാണ് പിടിയിലായത്.
യുവതി ശുചിമുറിയിൽ കയറിയ സമയം തൊട്ടടുത്ത ജെന്റ്സ്ബാത്ത് റൂമിൽ നിന്ന് മൊബൈൽ ഉയർത്തിപ്പിടിക്കുകയായിരുന്നു യുവാവ്.
പെൺകുട്ടി പുറത്തിറങ്ങി ക്യാമറ വെച്ച റൂം പൂട്ടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഫോണിൽ നിന്ന് വീഡിയോ കണ്ടത്താനായിട്ടില്ല. പരാതിക്കാരില്ലാതെ വന്നതോടെ ഇയാളെ ഉപാധികളോടെ വിട്ടയച്ചു.ഫോൺ വിദഗ്ധ പരിശോധനയ്ക്കായി പിടിച്ചെടുത്തു.