കുറ്റിപ്പുറം: ട്രെയിൻ തട്ടി യുവാവ് മരിച്ചു. വളാഞ്ചേരി മീമ്പാറ സ്വദേശി ജിജിഎസ് വീട്ടിൽ മൻസൂറിൻ്റെ മകൻ റിഹാസ് ജെറിൻ (39) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെ കഴുത്തല്ലൂർ ഭാഗത്ത് വെച്ചാണ് സംഭവം
കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐ.ടി വിദഗ്ധനായ റിഹാസ് ജെറിൻ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.