പടിഞ്ഞാറങ്ങാടിയിൽ നിർത്തിയിട്ട വാഹനം നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

 


പടിഞ്ഞാറങ്ങാടി എടപ്പാള്‍ റോഡില്‍ പള്ളിക്ക് സമീപം നിർത്തിയിട്ട പിക്കപ്പ് വാഹനമാണ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

വെള്ളം നിറച്ച ബോട്ടിൽ സപ്ലെ ചെയ്യുന്ന വാഹനമാണ് നിർത്തിയിട്ട സ്ഥലത്ത് നിന്നും നിയന്ത്രണം വിട്ട് ഓടിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെയായിരുന്നു  സംഭവം. ബൈക്കിന്റെ പിൻഭാഗം തകർന്നിട്ടുണ്ട്.

Tags

Below Post Ad