ലോഡ്ജിൽ മുറിയെടുത്ത് ജീവനൊടുക്കാൻ ശ്രമിച്ചയാളെ തിരികെ ജീവിതത്തിലേക്ക് കരകയറ്റി മണ്ണാർക്കാട് പോലീസ്

 


ലോഡ്ജിൽ മുറിയെടുത്ത് ജീവനൊടുക്കാൻ ശ്രമിച്ചയാളെ തിരികെ ജീവിതത്തിലേക്ക് കരകയറ്റി മണ്ണാർക്കാട് പോലീസ്.

ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വന്നയാൾ  ലോഡ്ജ് നടത്തിപ്പുകാർ റൂമിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഉടൻ തന്നെ പോലീസ് പാർട്ടി സ്ഥലത്തെത്തി വിളിച്ചു നോക്കിയതിൽ അനക്കം ഒന്നും ഇല്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി.

ജനലിൽ സ്വയം  കെട്ടിത്തൂങ്ങി നിൽക്കുന്നത് കണ്ടു കെട്ടഴിച്ചു മാറ്റി രക്ഷപ്പെടുത്തി മദർ കെയർ ആശുപത്രിയിൽ എത്തിച്ചു ചികിത്സിച്ച് നൽകി.

 മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ  ഋഷി പ്രസാദ് , സബ് ഇൻസ്‌പെക്ടർ  സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ    എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. 

ഇയാൾ കഴിഞ്ഞ നാല് മാസമായി വീട്ടിൽ നിന്നും വീട്ടിൽ കാണാതായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാടുവിട്ടു  ആയതിന് മണ്ണാർക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

Tags

Below Post Ad