റിയാദിൽ എടപ്പാൾ സ്വദേശി മരിച്ചു.

 



റിയാദ്: റിയാദിൽ എടപ്പാൾ സ്വദേശി മരിച്ചു. റിയാദിൽ ചികിത്സയിലായിരുന്ന  എടപ്പാൾ സ്വദേശി റഹൂഫ് ആണ് മരണപ്പെട്ടത്.

ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. സഹോദരൻ റിയാദിലുണ്ട്. ഹുറൂബിൽ അകപ്പെട്ട് പ്രയാസത്തിൽ ആയതിനാൽ അഞ്ചു വർഷമായി നാട്ടിൽ പോയിട്ട്.

മയ്യത്ത് റിയാദിൽ തന്നെ ഖബ്റടക്കാനുള്ള നടപടികൾ നടക്കുന്നു. റിയാദിലുള്ള സഹോദരന്റെയും സാമൂഹ്യ പ്രവർത്തകനായ സിദ്ധീഖ് സാഹിൻ്റെയും സുഹൃക്കളുടെയും മേൽനോട്ടത്തിൽ നിയമ നടപടികൾ നടന്നു വരികയാണ്.

Below Post Ad