എടപ്പാൾ: വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ ബാത്ത് റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്.
എടപ്പാൾ പൊൽപാക്കര സ്വദേശി സുമേശ് പെരുമ്പറമ്പ് സ്വദേശി സുശാന്ത്
എന്നിവരെയാണ് പൊന്നാനി എസ് ഐ ടിസി അനുരാജിൻ്റെ നേതൃത്വത്തിൽ ഐടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.