മലപ്പുറം: വളാഞ്ചേരിയിൽ സ്ഫോടക ശേഖരം പിടികൂടി. വളാഞ്ചേരി പൊലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്, സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വാമി ദാസൻ, ഷാഫി, ഉണ്ണി കൃഷ്ണൻ, രവി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. 1125 ജലാറ്റിൻ സ്റ്റിക്, 4000 ഡിട്ടനേറ്റർ, 3340 ഇലക്ട്രിക് ഡിട്ടനേറ്റർ, 1820 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.
അനധികൃത ക്വറിയിൽ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്.