എടപ്പാൾ: ചങ്ങരംകുളം മാന്തടത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുറ്റിപ്പുറം ചെല്ലൂര്‍ സ്വദേശി മാളിക്കല്‍ കാസിം താഹിറ ദമ്പതികളുടെ ആബിദ്(22) ആണ് മരിച്ചത്.
കുറ്റിപ്പുറത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ആബിദ്. ബുധനാഴ്ച കാലത്ത് പത്തരയോടെ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലേ മാന്തടത്ത് വച്ച് ആബിദും സുഹൃത്ത് റംഷാദും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കിലിടിച്ച് റോഡരികിലെ അത്തര്‍ കടയിലേക്ക് ഇടിച്ച് കയറി നില്‍കുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ ആബിദ് ഇന്ന്പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.