ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പട്ടാമ്പി കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

 


കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.

പട്ടാമ്പി സംസ്‌കൃത കോളേജ് അധ്യാപകൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറിനെ (50) യാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പോലീസ് പിടികൂടിയത്.

വ്യാഴാഴ്ച ഏറനാട് എക്സ്പ്രസിലാണ് സംഭവം.കുറ്റിപ്പുറത്തുനിന്ന്‌ ആലപ്പുഴയ്ക്കു പോകാൻ ട്രെയിനിൽ കയറിയതായിരുന്നു യുവതി. തൃശ്ശൂർ കഴിഞ്ഞപ്പോൾ അടുത്തിരുന്ന പ്രമോദ് മോശമായി പെരുമാറിയെന്നാണ് പരാതി.

കൊച്ചിയിലെത്തിയ യുവതി റെയിൽവേ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവം തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണം തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Tags

Below Post Ad