തൃശൂർ പൂരം 19ന് ; ഇന്ന് കൊടിയേറ്റം | KNews

 


തൃശൂർ: പുരുഷാരത്തിന്റെ മനം നിറയ്ക്കുന്ന തൃശൂർ പൂരം ഇന്ന് കൊടിയേറും. ഉത്സവപ്രേമികളെ ആവേശത്തിലാക്കി പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാകകൾ ഉയരും. 

ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ പാറമേക്കാവ് വിഭാഗവും കൊടിയേറ്റും. ഘടക ക്ഷേത്രങ്ങളായ ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കർത്യായനി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി, പനംമുക്കുംപിള്ളി ശാസ്താവ്, കണിമംഗലം ശാസ്താവ്, കാരമുക്ക് പുക്കാട്ടിരി, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് എന്നിവിടങ്ങളിലും ഇന്ന് പൂരത്തിന് കൊടിയേറും.

 പൂരത്തിന്റെ ഭാഗമായുള്ള പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 19നാണ് പൂരം. പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

Below Post Ad