പാലക്കാട്: കനക്കുന്ന ചൂട് താങ്ങാനാവാതെ വെന്തുരുകി പാലക്കാട് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു കുതിക്കുന്നു.
ഇന്നലെ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. 45.4 ഡിഗ്രി സെൽഷ്യസ് റെക്കോർഡ്
ചൂടാണ് .കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.
ജില്ലയിൽ അന്തരീക്ഷതാപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും കളക്ടറുമായ ഡോ. എസ്. ചിത്ര അറിയിച്ചു.
ഉയർന്ന താപനിലമൂലം സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
കാലാവസ്ഥാവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.