നിഹാലിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

 


തൃത്താല : പരുതൂർ കരുവാൻപടി നാനാർച്ചിക്കുളത്തിൽ  മുങ്ങി മരിച്ച നാലാം ക്ലാസ് വിദ്യാർഥി നിഹാലിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്.

നിഹാൽ സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞ ശേഷം കാണാത്തതിനാൽ നിഹാൽ വീട്ടിൽ പോയതാകുമെന്ന് സഹോദരൻ കരുതി.

എന്നാൽ നിഹാൽ വീട്ടിൽ എത്തി യിരുന്നില്ല. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴോടെ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ചെമ്പുലങ്ങാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.ഉമ്മ: റസിയ. സഹോദരൻ സിനാദ്

Below Post Ad