എയര്‍ഇന്ത്യ ദുബൈ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

 


ദുബൈലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ.കനത്ത മഴയെത്തുടര്‍ന്നാണ് യുഎഇയിലേക്കുള്ള സര്‍വ്വീസുകള്‍ കമ്പനി താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

ദുബൈ എയര്‍പോര്‍ട്ട് റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സര്‍വീസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.

ദുബൈയില്‍ നിന്നുള്ള സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ടും നല്‍കും.

Below Post Ad