തൃശൂരിൽ ഓടുന്ന ട്രെയിനില്‍ നിന്ന്  ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി

 



തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ടിടിഇയെ കൊലപ്പെടുത്തി .പട്‌ന എക്‌സ്പ്രസിലെ ടിടിഇ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ റെയില്‍വെ പൊലീസ് പിടികൂടി.

ട്രെയിനിലുണ്ടായിരുന്ന ഒഡീഷ സ്വദേശി രജനീകാന്ത് ആണ് പ്രതി. ഇയാളെ പാലക്കാട് റെയില്‍വേ പൊലീസ് ആണ് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു.ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു ടിടിഇ ആയിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

സംസ്ഥാനത്ത് ട്രെയിനുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന സംഭവം അടുത്തിടെയായി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


തൃശൂരിൽ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ടിടിഇയെ കൊലപ്പെടുത്തി 

Tags

Below Post Ad