വളാഞ്ചേരി സ്വദേശി നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി; വീടിനുള്ളിൽ തൂങ്ങിമരിച്ചു

 


വളാഞ്ചേരി: നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന  വളാഞ്ചേരി സ്വദേശി ഷെരീഫ് (41) ആണ് നാലുവയസ്സുള്ള മകൻ അൽഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ആഴ്ചകൾക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്.സംഭവ സമയത്ത് യുവാവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. കുടുംബ പ്രശനമാണ് കൊലക്ക് കാരണമെന്നാണ് സൂചന.

നാലു വയസ്സുള്ള മകൻ അൽശിഫാഹിനെ കൊലപ്പെടുത്തി ഷെരീഫ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന ഷെരീഫ് ഞാൻ ജീവനൊടുക്കുകയാണെന്ന് ഭാര്യക്കും സുഹൃത്തുക്കൾക്കും വാട്സ്സ് അപ്പ് സന്ദേശം അയച്ചിരുന്നു.

അടഞ്ഞ് കിടക്കുന്ന വീട് പരിശോധിച്ചപ്പോഴാണ് ഷെരീഫും മകനും മരിച്ച് കിടക്കുന്നത് കണ്ടത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും


Tags

Below Post Ad