സത്യജിത് റേ ഫിലിം അവാർഡ് ; സ്പെഷ്യൽ ജൂറി പുരസ്‌കാരം കല്ലടത്തൂര്‍ സ്വദേശിനി ആർദ്രക്ക്

 


ആനക്കര ഡയറ്റിൽ ടിടിസിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി ആർദ്ര (ശ്രീക്കുട്ടി) സംവിധാനവും രചനയും നിർവഹിച്ച Angel the guardian of earth എന്ന ഷോർട് ഫിലിമിന് സത്യജിത് റേ ഫിലിം അവാർഡ് 2023 ൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം. 

പടിഞ്ഞാറങ്ങാടി കല്ലടത്തൂർ എരഞ്ഞിയിൽ സജീവ്- ലിനി ദമ്പതികളുടെ മകളാണ് ആർദ്ര.രണ്ടാം തവണയാണ് സത്യജിത് റേ പുരസ്കാരത്തിന് ആർദ്ര അർഹയാവുന്നത്. 

2020 ൽ അനശ്വര ഇ.എസ് ന്റെ തിരക്കഥയിൽ ആർദ്ര സംവിധാനം ചെയ്‍ത 'ആൽ+മാവ് = ആത്മാവ്' എന്ന ഡോക്യൂമെന്ററിക്ക് ബെസ്റ്റ് ചിൽഡ്രൻസ് ഡോക്യൂമെന്ററി ഡയറക്ടർ അവാർഡ് ലഭിച്ചിട്ടുണ്ട്.

Tags

Below Post Ad