പാറേമ്പാടത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


കുന്നംകുളം : പാറേമ്പാടത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിക്കാട് കോട്ടോൽ തെക്കെത്ത് വളപ്പിൽ വീട്ടിൽ അഭിഷിക്ത് (26) ആണ് മരിച്ചത്.

ഇന്ന്  വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും   അഭിഷിക്ത് സഞ്ചരിച്ച ബൈക്കും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

 ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഭിഷേകിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

മ്യതദേഹം കുന്നംകുളം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Below Post Ad