കുവൈത്ത് ഫ്ലാറ്റിലെ തീപിടിത്തം; മലയാളികള്‍ ഉള്‍പ്പെടെ 35 മരണം

 




കുവൈറ്റ് സിറ്റി:കുവൈത്തില്‍ മംഗെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. 

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്.

മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.

 താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്.

വിഡിയോ :




Below Post Ad