തപാൽ വകുപ്പിൽ 42 വർഷത്തെ സേവനത്തിന് ശേഷം ടി.വി.എം അലി വിരമിച്ചു

 



തപാൽ വകുപ്പിൽ 42 വർഷത്തെ സേവനത്തിന് ശേഷം ടി.വി.എം അലി വിരമിച്ചു.പട്ടാമ്പി ഗവ. സംസ്കൃത കോളേജ് സെമിനാർ ഹാളിൽ നടന്ന ജനകീയ യാത്രയയപ്പ് ചടങ്ങിൽ ഒറ്റപ്പാലം പോസ്റ്റൽ സൂപ്രണ്ടും സാഹിത്യകാരനുമായ ശ്രീ. എം.പി രമേശ് ബഹുമതിപത്രം സമ്മാനിച്ചു. 

പട്ടാമ്പി അസി. സൂപ്രണ്ട് ശ്രീ. എ.വി അജിത് അധ്യക്ഷത വഹിച്ചു. മേലെ പട്ടാമ്പി സബ് പോസ്റ്റ് മാസ്റ്റർ ശ്രീ. ഒ. രാഹുൽ, പ്രൊഫ.സി.പി.ചിത്ര, പു.ക.സ ജില്ലാ പ്രസിഡണ്ട്ഡോ.സി.പി.ചിത്രഭാനു, റിട്ട. പ്രിൻസിപ്പൽ ആർ.മുരളീധരൻ, റിട്ട. ലൈബ്രേറിയൻ എസ്.അഴഗിരി, ഡോ.കെ.പി.മുഹമ്മദ് കുട്ടി, യൂണിയൻ നേതാക്കളായ കെ.പരമേശ്വരൻ, കെ.ബാലകൃഷ്ണൻ, കെ. ജാഫർ, വി.കല്യാണിക്കുട്ടി, അക്ഷരജാലകം എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്,എഴുത്തുകാരി വത്സല ഞാങ്ങാട്ടിരി, ഓയിസ്ക ഇൻ്റർനാഷണൽ സംസ്ഥാന കമ്മിറ്റി അംഗം മുരളീധരൻ വേളേരിമഠം, ധ്വനി നൃത്തവിദ്യാലയം രാജഗോപാൽ, സഹപ്രവർത്തകരായ സ്മിത മുരളി, വി. അഖിൽ, കെ. ശരണ്യ, ആതിര, പി.ഐ ചന്ദ്രിക, കോമളവല്ലി, കെ.പി റഫീഖ്, കെ.പി.എച്ച്.മുഹമ്മദ് മുസ്‌തഫ, നസ്മിയ, കൃഷ്ണമോഹൻ, ശിവനാരായണൻ, പി.കെ സോമനാഥൻ, ടി.പി ബാലസുന്ദരൻ, വി. മുരളി, വി.സി കൃഷ്ണകുമാരി, പി.രാധാമണി, കെ.രമണി, എൻ.പി രാഗിണി, കെ. ഉമാദേവി, തങ്കമണി, ബിന്ദു, മാധ്യമപ്രവർത്തകരായ കെ.കെ പരമേശ്വരൻ, സുഭാഷ് കീഴായൂർ, PCV വിഷ്ണു, ACV വിനോദ്, STV കെ.പി കിരൺ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

 പരിപാടി സംഘടിപ്പിച്ച തപാൽ കുടുംബാംഗങ്ങൾക്കും സദസ്സ് സമ്പന്നമാക്കി അനുഗ്രഹിച്ചവർക്കും ടി വി എം അലി നന്ദി പറഞ്ഞു.

#സ്വലേ_swale

Tags

Below Post Ad