ഭാരതപ്പുഴ നദിയിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക.
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ഇന്നേദിവസം ഉച്ചയ്ക്ക് പുറപ്പെടുവിച്ചിട്ടുള്ള അലർട്ട് ആണ് ഇത്.
ആശങ്കപ്പെടുത്തുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകൾ വിശ്വസിക്കാതെ ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം പരിഗണിക്കുക.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു
പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ) ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചിരിയ്ക്കുന്നു
ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
CWC-KSEOC-KSDMA (31/07/2024; 12 PM)
CWC - KSDMA : 04:54PM; 31 JULY