മഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണം

 


മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 നിലവിലെ ജലനിരപ്പ് (ജുലൈ 31ന് ഉച്ചക്ക് 2ന്) 112.12 മീറ്ററും ജലസംഭരണം 159.1074 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. 

മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Below Post Ad