പാലക്കാട്:കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ, നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്താ പ്രചാരണം
കർശന നടപടിയുമായി പോലീസ് !
ശക്തമായ കാറ്റ്, മഴ, ഉരുൾ പൊട്ടൽ എന്നീ ദുരന്തങ്ങളോടനുബന്ധിച്ച് ധാരാളം വ്യാജവാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത്തരം വ്യാജവാർത്തകളുടെ ഉറവിടവും, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരേയും സംബന്ധിച്ച് പാലക്കാട് സൈബർ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്.
30/07/2024 തിയ്യതി സോഷ്യൽ മീഡിയ വഴി മലമ്പുഴ ഡാം തുറന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ വ്യജവാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പാലക്കാട് സൈബർ ടീം ഈ കാര്യത്തെ കുറിച്ച് അന്വേഷണം നടത്തി ആയതിനു കാരണക്കാരനായ പാലക്കാട് കല്ലേപ്പുള്ളി സ്വദേശിക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.