കുവൈത്തിൽ പണവും രേഖകളും അടങ്ങുന്ന പേഴ്സ് ഉടമസ്ഥനെ തിരിച്ചേൽപിച്ച് മലയാളി മാതൃകയായി
ചാലിശ്ശേരി പെരുമണ്ണൂർ മണ്ണാന്തറയിൽ ഇബ്രാഹിമാണ് സിവിൽ ഐഡിയും കുവൈത്ത് ദിനാറും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്.
അബ്ബാസിയയിലെ ജലീബിനടുത്തള്ള പോലീസ് സ്‌റ്റേഷൻ്റെ പുറകുവശത്തെ റോഡിൽ നിന്നുമാണ് ബാംഗ്ലൂർ സ്വദേശിനിയുടെ ഏകദേശം 25,000 രൂപയും സിവിൽ ഐഡിയും ബാങ്ക് രേഖകളും,മറ്റും അടങ്ങിയ പേഴ്സ് ഇബ്രാഹിമിന് കിട്ടിയത്.
രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ബാഗ്ലൂർ സ്വദേശിനിയെ കണ്ടെത്തി പേഴ്സ് തിരികെ ഏൽപ്പിയ്ക്കാനായത്. കുവൈത്തിലെ മലയാളി വാട്സാപ്പ് കൂട്ടായ്മയും ഉടമയെ കണ്ടെത്താൻ സഹായിച്ചു.വാട്സാപ്പ് കൂട്ടായ്മ ഇബ്രാഹിമിനെ അനുമോദിയ്ക്കുകയും ചെയ്തു.