പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീപിടിച്ചു ; ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി

 


പൊന്നാനി നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിനുള്ളില്‍ തീ പിടുത്തം. ആളപായമില്ല ഡ്രൈവര്‍ അക്ബറിന്റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി  

പൊന്നാനി: ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ വീടുകളില്‍ നിന്ന്  കടവനാടുള്ള നഗരസഭയുടെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക്  വിദ്യാര്‍ത്ഥികളെ കയറ്റി  പോകും വഴിയാണ് അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചാണ് എഞ്ചിന് തീപിടിച്ചത് 

വാഹനനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറന്നപ്പോള്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസിലുണ്ടായിരുന്ന 3 വിദ്യാര്‍ത്ഥികളെ ബസിലെ സഹായിയും ഡ്രൈവര്‍ അക്ബറും ചേര്‍ന്ന് പുറത്തേക്കിറിക്കി . ഉടന്‍ തന്നെ വാഹനം ഓഫ് ചെയ്ത  ബാറ്ററി കണക്ഷന്‍ വേര്‍പ്പെടുത്തി ഫയര്‍ എക്സ്റ്റിന്‍ഗ്ഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു.

 തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും നഗരസഭാ ചെയര്‍മാനും സെക്രട്ടറിയുള്‍പ്പടെയുള്ളവരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ഫയര്‍ എക്സ്റ്റിന്‍ഗ്ഷര്‍ വാഹനത്തിലുണ്ടായത് വലിയ അപകടത്തില്‍ നിന്നാണ് രക്ഷയായത് .  

Tags

Below Post Ad