കനത്ത മഴയിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാത്തതിൽ പ്രതിഷേധം ശക്തം'
ഭാഗികമായി അവധി നൽകിയ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആയിരക്കണക്കിന് പ്രതിഷേധ കമൻറുകൾ നിറയുന്നു
ചില കമൻറുകൾ ഇങ്ങിനെ:
"മലപ്പുറത്ത് പെയ്യുന്നത് മഴയല്ലെ? പാലക്കാട്, തൃശൂർ കലക്ടർമാരെ കണ്ട് പഠിക്കണം..."
ഒന്ന് പുറത്തിറങ്ങി നോക്ക് സാറേ... ജില്ലയിൽ മുഴുവൻ നല്ല മഴയാണ് അത് കൊണ്ട് നാളെ ജില്ല മുഴുവനായും അവധി പ്രഖ്യാപിക്കണം.
സാർ മലപ്പുറത്തിന് അവധി ഇല്ലേഇവിടെ പെയ്യുന്നത്ഒന്നും മഴയല്ലെ
മലപ്പുറം ജില്ലയിൽ മുഴുവൻ ശക്തമായ മഴയാണ്, പിഞ്ചു മക്കളെ എങ്ങനെ സ്കൂളിൽ അയക്കും, പല സ്ഥലത്തും വെള്ളം കയറലും മണ്ണിടിച്ചിലും നടക്കുന്നു,
പെരിന്തൽമണ്ണയിൽ നല്ല വെയിൽ 😊
പൊന്നാനി താലൂക്കും മലപ്പുറം ജില്ലയിൽ ആണ് സർ..... പാലക്കാട് ജില്ല അല്ല
ഈ പെരുമഴയത്ത് പൊന്നാനിയെ മറന്ന് കലക്ടർ.
പൊന്നാനി താലൂക്കിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപ നില 72ഡിഗ്രി മലപ്പുറം ഇന്ന് വെന്തുരുകുന്നു 29.7.2024.തിങ്കൾ Malappuram Collector എന്തോന്ന് കളക്ടർ ഇത്
കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് അപകടം ആണെങ്കിൽ വിടരുത്.അത് നമ്മളാണ് തീരുമാനിക്കേണ്ടത് അല്ലാതെ കലക്ടറോ വിദ്യാഭ്യാസ വകുപ്പോ അല്ല... അത് രക്ഷിതാക്കൾ തന്നെയാണ് നോക്കേണ്ടത്....
തിരൂർ കാറ്റും മഴയും ശക്തമാണ്... ഞങ്ങൾക്ക് അവധി ഇല്ലേ സർ. 🥹
പൊന്നാനിയിൽ എന്താ പെയ്യുന്നത്…⁉️മോശം….‼️
ഇത്തരം അശാസ്ത്രീയമായ അവധി പ്രഖ്യാപനങ്ങൾ ഒഴിവാക്കുക. ഒരു താലൂക്കിലെ കുട്ടികൾ പഠിക്കുന്നത് മറ്റൊരു താലൂക്കിലെ സ്ഥാപനങ്ങളിലാണ് അധികവും. Lp, up സ്കൂളുകൾ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
മലപ്പുറത്തിൻ്റെ അപ്പുറവും ഇപ്പുറവുമായ വയനാട്ടും, പാലക്കാടും, തൃശൂരും അവധി. ഇതിൻ്റെ ഇടയിലായ മലപ്പുറത്ത് മാത്രം മഴ പെയ്യുന്നില്ല
ഏറനാട്,കൊണ്ടോട്ടി,നിലമ്പൂർ താലൂക്കുകളിൽ കനത്തമഴ...മറ്റു താലൂക്കുകളിൽ കനത്ത വെയിലും സൂര്യാഘാതവും😃😃😃
നാളെ കുട്ടികളോട് നീന്തി സ്കൂളിൽ വരാൻ പറയാം.. 🥲
പൊന്നാര കളക്ടർ സാറേ,തിരൂരും കുറ്റിപ്പുറത്തുമൊക്കെ അസാധ്യമായ മഴയാണ്. സൗകര്യമുണ്ടെങ്കിൽ അവധി പ്രഖ്യാപിക്കുക. 🙏
ഒരു കമെന്റും കളക്ടർ ബ്രോ കാണുന്നില്ല എന്ന സത്യം തിരിച്ചറിയുക.......മഴ കൂടുതൽ ആണെങ്കിൽ വീട്ടിലെ കളക്ടറായ രക്ഷിതാവ് തീരുമാനം എടുക്കുക..... അത്രന്നെ 🙏🏻
Update 9.45 pm:
ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (30.07.24 ചൊവ്വ) അവധി ആയിരിക്കും.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.
ജില്ലാ കലക്ടർ