കബഡി വേള്‍ഡ് കപ്പ്:ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി പൊന്നാനിക്കാരൻ മഷ്ഹൂദ്

 



പൊന്നാനി:ഓഗസ്റ്റ് 20 മുതല്‍ കമ്പോഡിയയില്‍ വച്ച് നടക്കുന്ന കബഡി വേള്‍ഡ് കപ്പില്‍ മത്സരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിരിക്കുകയാണ് പൊന്നാനി സ്വദേശി മഷ്ഹൂദ്. ലോക നെറുകയില്‍ പൊന്നാനിയെ അടയാളപ്പെടുത്തിയ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മഷ്ഹൂദ് .

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നിരവധി കബഡി മത്സരങ്ങളില്‍ മികവു തെളിയിച്ചയാളാണ് മഷ്ഹൂദ്. ഇതാദ്യമായാണ് കബഡി വേള്‍ഡ് കപ്പില്‍ ഒരു മലയാളി മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നത്.

നിരവധി കബഡി താരങ്ങളെ സംഭാവന ചെയ്ത നാടാണ് പൊന്നാനി.കബഡിയില്‍ പൊന്നാനിയെ  ലോകത്തിന്റെ നെറുകെയിലെത്തിച്ചിരിക്കുകയാണ് മഷ്ഹൂദ്.ഇതിന്റെ ആഹ്ലാദത്തിലാണ് പൊന്നാനിക്കാര്‍.


/

Tags

Below Post Ad