മുസ്‌ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണന്‍ വിടവാങ്ങി

 


മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ വിടവാങ്ങി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും, നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമാണ്.

 ദളിത്‌ വിഭാഗങ്ങളെ മുസ്‌ലിം ലീഗ് രാഷ്ട്രീയവുമായി അടുപ്പിക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിച്ച അദ്ദേഹം മുസ്‌ലിം ലീഗുമായും പാണക്കാട് കുടുംബവുമായും ഏറെ ഹൃദയ ബന്ധം പുലർത്തിയ നേതാവായിരുന്നു.


ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി 3 മണി മുതൽ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ സൗകര്യമുണ്ടാകും .തുടർന്ന് വൈകുന്നേരം 5 മണി മുതൽ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്രസയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. 

വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരം നാളെ ശനി രാവിലെ 10 മണിക്ക് പരപ്പൻചിന കുടുംബ ശ്മാശനത്തിൽ സംസ്കരിക്കും.

Tags

Below Post Ad