ആറങ്ങോട്ടുകര പട്ടാമ്പി റോഡിൽ തിരുമിറ്റകോട് അടുത്ത് ദുബൈ പടി റോഡ് ബ്‌സ്റ്റോപ്പ് പരിസരത്ത് വെച്ച് വ്യാഴാഴ്ച രാത്രി 8 മണി യോടെയാണ് അപകടം ഉണ്ടായത്.
കൂറ്റനാട് സ്വദേശി ചന്ദ്രൻ ( 48 ) എന്നയാൾക്കാണ് ഗുരുതര പരിക്ക് പറ്റിയത്. ചന്ദ്രനോടൊപ്പം ഭാര്യ സുനിത ( 40 ) യും ഉണ്ടായിരുന്നു . തിരുമിറ്റകോട് പഞ്ചായത്തിൽ രായമംഗലം ഉല്ലാസ് നഗറിൽ വടക്കുമുറി വീട്ടിൽ വേലായുധൻ്റെ മകളാണ് തയ്യൽ തൊഴിലാളിയായ സുനിത.
സംഭവസ്ഥലത്ത് ഓടികൂടിയ നാട്ടുകാർ ഇരുവരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലക്ക് കൊണ്ട് പോയി.അപകടം വരുത്തി നിറുത്താതെ പോയ ഷിഫ്റ്റ് കാർ ഞാങ്ങാട്ടിരിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
റിപോർട്ട്: അഷറഫ് ദേശമംഗലം