തൃത്താല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായി കെ ഹംസ ചുമതലയേറ്റു.ആലൂർ സ്വദേശിയാണ്. സ്വന്തം നാട്ടിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചതിൻ്റെ സന്തോഷം അദ്ദേഹം കെ ന്യൂസുമായി പങ്കുവെച്ചു
പോലിസ് സർവീസിൽ
28 വർഷം പൂർത്തിയാക്കിയ എസ്.ഐ ഹംസ റിട്ടയർമെൻ്റിന് മുന്നെ കുറച്ച് കാലമെങ്കിലും സ്വന്തം നാട്ടിൽ സേവനം ചെയ്യണമെന്ന ആഗ്രഹമാണ് തൃത്താലയിലേക്ക് വരാൻ കാരണമെന്ന് കെ ന്യൂസിനോട് പറഞ്ഞു.
ദീർഘകാലം ഷൊർണൂർ ഡിവൈഎസ്പി ഓഫീസിലെ സേവനത്തിന് ശേഷം ചാലിശ്ശേരി, വളാഞ്ചേരി സ്റ്റേഷനുകളിലെ എസ് ഐ ആയി സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് തൃത്താലയിൽ എത്തുന്നത്.
സോഷ്യൽ മീഡിയയിലും
സാമൂഹ്യ സാംസ്കാരിക രംഗത്തും നിറ സാന്നിദ്ധ്യമായ ഹംസ ആലൂരിൻ്റെ സേവനം സ്വന്തം നാട്ടിൽ ലഭ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാരായ ആലൂർ നിവാസികളും തൃത്താലക്കാരും.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളിലൂടെ ശ്രദ്ധേയനായ എസ്.ഐ ഹംസ തൃത്താലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പരുതൂരിൽ തുടക്കം കുറിച്ചു.
ജനമൈത്രി പോലീസിൻ്റെ പ്രവർത്തന മികവിൽ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട തൃത്താല പോലീസിൻ്റെ ജനകീയ മുഖമാകാൻ എസ് ഐ ഹംസ സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ന്യൂസ് ഡെസ്ക് . കെ ന്യൂസ്