ആനക്കരയുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭകളെ ആനക്കര ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു.
പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരോടൊപ്പം വിവിധ മേഖലയിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളേയും ആദരിക്കുന്ന "ആദരം 2024" ആഗസ്റ്റ് 25 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കുമ്പിടിയിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും.
ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് അദ്യക്ഷം വഹിക്കുന്ന പരിപാടിയിൽ പി. മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ ജനപ്രതിനിധികളും രാഷട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും