കൂറ്റനാട് : പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ കൂറ്റനാട്-ചാലിശ്ശേരി ഭാഗം നവീകരിക്കുന്നതിൻ്റെ ഭാഗമായി കൂറ്റനാട് കേന്ദ്ര മസ്ജിദിന് സമീപത്തായി നടന്ന കട്ടവിരിക്കൽ പൂർത്തിയായി.
29 മുതൽ വാഹനഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കുമെന്ന് പാലക്കാട് ജില്ലാ മെയിന്റനൻസ് വിഭാഗം അസി. എക്സി. എൻജിനിയർ ഷീബ പറഞ്ഞു.
കട്ടവിരിച്ചതിന് ഇരുവശത്തും കരിങ്കല്ലുകൾ പാകിയെങ്കിലും ഇവിടെ ഇനിയും പ്രവൃത്തി ബാക്കിയാണ്. ചാലിശ്ശേരിമുതൽ പട്ടാമ്പിവരെയുള്ള ഭാഗങ്ങൾ തകർന്നാണ് കിടക്കുന്നത്.