തൃത്താല : പാലത്തറ ഗേറ്റിൽ വാഹനമിടിച്ച് ലെവൽ ക്രോസിന് തകരാർ.ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം
ലെവൽ ക്രോസ്സ് അടക്കാനിരിക്കെ പിക്കപ്പ് ലോറി മറുവശം കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
അപകടത്തെ തുടർന്ന് ഇരു പാതയിലൂടെയുമുള്ള ഗതാഗതം തടസപ്പെട്ടു. ലെവൽ ക്രോസിന്റെ തകരാർ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു.