പട്ടാമ്പി പാലം വാഹന ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുത്തു

 


പട്ടാമ്പി പാലം വാഹന ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുത്തു.കഴിഞ്ഞ മാസം 30നു ഉണ്ടായ പ്രളയത്തിൽ പാലത്തിന് മുകളിലുടെ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് പാലം അടച്ചിട്ടത്ത്.

കഴിഞ്ഞ ദിവസം കാൽനട യാത്രക്കാർക്ക് മാത്രമായി തുറന്ന പാലം ഇന്ന് നിയന്ത്രണങ്ങളോടെ വാഹന ഗതാഗതത്തിന് തുറന്ന് കൊടുത്തിരിക്കുയാണ്.

വെള്ളത്തിൻ്റെ ശക്തമായ കുത്തൊ കുത്തൊഴുക്കിൽ പാലത്തിൻ്റെ കൈവരികൾ പൂർണ്ണമായി തകരുകയും ഒരു കരിങ്കൽ തൂണിൻ്റെ കല്ല് ഇളയുകയും ചെയതിരുന്നു.

ഇതിനെ തുടർന്ന് പാലത്തിൽ ബലക്ഷയം പരിശോധിച്ച് മാത്രമെ ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകൂ എന്ന് തീരുമാനിക്കുകയായിരുന്നു.

പുഴയുടെ ഒഴുക്ക് കുറയുകയും വെള്ളം താഴുകയും ചെയ്തിട്ടും ബലക്ഷയ പരിശോധന നീണ്ടു പോയതിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം കാൽനട യാത്രക്കാർക്ക് മാത്രമായി തുറന്ന പാലം ശക്തമായ
പ്രതിഷേധങ്ങൾക്ക്  ശേഷം ഇന്ന് നിയന്ത്രണങ്ങളോടെ വാഹന ഗതാഗതത്തിന് തുറന്ന് കൊടുത്തിരിക്കുയാണ്.

കൈവരികൾ പുനസ്ഥാപിക്കാത്തതിനാൽ
തൽക്കാലം ഒറ്റവരി ആയാണ് വാഹന ഗതാഗതം അനുവദിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

പാലത്തിലൂടെ ഇരു വശത്തേക്കും വാഹനങ്ങൾ പോയിരുന്ന സമയത്ത് പോലും എന്നും ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ജനങ്ങൾ വലയുന്നത് നമ്മൾ കണ്ടവരാണ് , അനുഭിച്ചവരാണ്..

പാലം തുറക്കുന്നത് സ്വാഗതാർഹമാണെങ്കിലും എത്രയും പെട്ടന്ന് ശാശ്വത പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഒറ്റവരി ഗതാഗതം ബസുകളുടെ സമയ ക്രമത്തെ ബാധിക്കും. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും  സമയത്തിന് സ്കൂളിലും ഓഫീസുകളിലും എത്താനാവില്ല.

ആയതിനാൽ എത്രയും പെട്ടന്ന് കൈവരികൾ പുനസ്ഥാപിച്ച് ഗതാഗതം പൂർണ്ണമായും അനുവദിക്കേണ്ടതാണ്.
അതുപോലെ പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.

ന്യൂസ് ഡെസ്ക് . കെ ന്യൂസ്

Below Post Ad