പട്ടാമ്പിയിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത മുസ്‌ലിം യൂത്ത് ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസുകാരെ അസഭ്യം പറയുകയും പോലീസ് വാഹനം കേടുവരുത്തി പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വിളയൂരിനെ അറസ്റ്റ് ചെയ്തത്.
പട്ടാമ്പി പാലത്തിലെ കൈവരികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്തവരെ പോലീസ് മർദ്ദിച്ചതിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇതിൽ പ്രതി ചേർത്ത് ഇസ്മായിൽ വിളയൂരിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി മാജിസ്‌ട്രേറ്റിനു മുമ്പകെ ഹാജരാക്കിയ ഇസ്മായിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അറസ്റ്റിൽ പ്രതിഷേധിച്ചു പട്ടാമ്പി ടൗണിൽ യൂത്ത് ലീഗ് പ്രകടനം നടത്തി. കെ.ടി.എ ജബ്ബാർ, സി.എ സാജിത്, പി.എം മുസ്തഫ തങ്ങൾ, കെ.എ റഷീദ്, കെ.എം മുജീബ്ദ്ധീൻ, ഹനീഫ കൊപ്പം, ഷബീർ തോട്ടത്തിൽ, പി.കെ.എം ഷഫീക്, പി.എം സൈഫുദ്ധീൻ, എം.കെ മുഷ്ത്താക്, ഹംസ കൈപ്പുറം, ഷഫീക് പരുവക്കടവ്, ശിഹാബ് കരിമ്പുള്ളി, വി.പി.എം ഇഹ്‌സാൻ, മൻസൂർ പാലത്തിങ്കൽ, റിയാസ് നമ്പ്രം, ശാക്കിർ കൊടലൂർ എന്നിവർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് പ്രതിഷേധിച്ചു
മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് ഇസ്മയിൽ വിളയൂരിനെ അറസ്റ്റ് ചെയ്തു റിമാൻ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ. മുസ്തഫ മാസ്റ്റർ പറഞ്ഞു.
ജനകീയ സമരങ്ങളിൽ ഇടപെടുന്നതും പ്രതിഷേധിക്കുന്നതും ജനാധിപത്യ രാജ്യത്തിൽ പൗരന്മാരുടെ അവകാശമാണ്. ജനങ്ങളുടെ ജീവൽ പ്രശ്നമായ പട്ടാമ്പിയിലെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പട്ടാമ്പി പാലത്തിലൂടെയുള്ള യാത്ര സുഖമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.എഫും മുസ്ലിം ലീഗും സമര രംഗത്ത് ഇറങ്ങിയത്. ഇത്തരത്തിലുള്ള ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളെ തുറുങ്കിൽ അടക്കുന്ന സമീപനം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് പറയുന്ന അറസ്റ്റിന് കാരണമായ വീഡിയോ ദൃശ്യം