കൊപ്പത്ത് മരം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

 


കൊപ്പം - പുലാമന്തോൾ പട്ടാമ്പി പാതയിലെ കൊപ്പം പുതിയറോഡ് സെന്ററിൽ (ക്ഷീര സഹകരണ സംഘം കളക്ഷൻ സെന്ററിന് എതിർ വശം ) മരത്തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. 

 സമീപത്തെ വൈദ്യുത തൂണിലും ഇടിച്ചാണ് വാഹനം മറിഞ്ഞത്.  പട്ടാമ്പി വഴി പെരുമ്പാവൂരിലേക്കുള്ള തടികളുമായി പോകുന്നതിനിടെ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ആളപായമില്ല.


Below Post Ad