ആനക്കര ചേക്കോട് മില്ലിന് സമീപം യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാളൂർ കണ്ണത്ത് ഞാലിൽ സിദ്ധീഖ്(46) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ പ്രദേശവാസികളാണ് മൃതദേഹം കാണുന്നത്. കപ്പൂർ എഞ്ചിനീയർ റോഡിലെ ഓട്ടോറിക്ഷാ തൊഴിലാളി ആയിരുന്നു. മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി