തൃത്താല: പരുതൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത നവകേരളം 'ക്ലീൻ പരുതൂരിൻ്റെ ഭാഗമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ട്ടിക്കുന്നതിന് വേണ്ടി "ഗാർബോളജി ക്ലാസ്സ് " വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
പരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിതാ ദാസ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.ഹസ്സൻ , മെമ്പർമാരായ എ കെ എം അലി ,രജനി ചന്ദ്രൻ , ഇ.പി ശിവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്കൂളിലെ പ്രധാന അധ്യാപിക ഗീത ടീച്ചറും ഗാർബോളജി ക്ലാസ് അവതരിപ്പിച്ച് ഗ്രീൻ വേംസിൻ്റെ കോർഡിനേറ്റർമാരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.