എടപ്പാൾ : അധികൃതരുടെ ശ്രദ്ധയിൽപെടാതെ കിടക്കുന്ന ജനകീയ വിഷയങ്ങൾ നവമാധ്യമത്തിലൂടെ തുറന്നുകാണിക്കാൻ ഇനി റഹ്മത്ത് എടപ്പാളില്ല. എടപ്പാളിലെ നിരവധി ജനകീയ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ശബ്ദമുയർത്തി അധികാരികളിലേക്ക് എത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
എടപ്പാളിൽ എന്ത് വിഷയങ്ങൾ നടന്നാലും തന്റെ സമയമോ,ആരോഗ്യമോ നോക്കാതെ പൊടുന്നനെ അത് പ്രവാസികളിലേക്കും, നാട്ടുകാരിലേക്കും എത്തിക്കും.എടപ്പാൾ പഴയ ബ്ലോക്കിന് സമീപം താമസിക്കുന്ന റഹ്മത്തിന്റെ വിയോഗം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് വസതിയിൽ എത്തിയത്.
എടപ്പാൾ അങ്ങാടിയിൽ ചിക്കൻ സ്റ്റാൾ നടത്തിവന്നിരുന്ന റഹ്മത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എടപ്പാൾ അങ്ങാടി ,പഴയ ബ്ലോക്ക് എന്നിവിടങ്ങളിൽ വ്യാപാരികൾ കടകളടച്ചിട്ടു .
ഖബറടക്കത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ വി.കെ.എ മജീദ് അധ്യക്ഷനായി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ,അഡ്വ. എ.എം രോഹിത് , ഇബ്രാഹിം മുതൂർ, പ്രഭാകരൻ നടുവട്ടം,പി.ഹിഫ്സു റഹ്മാൻ , ഇ.പ്രകാശ്,റഫീഖ് എടപ്പാൾ,ആസിഫ് പൂക്കരത്തറ,എം.കെ. എം ഗഫൂർ , ഷിജിത്ത് . സി ,ഖമറുദ്ദീൻ,ജലീൽ എടപ്പാൾ,സലാം പോത്തനൂർ എന്നിവർ സംസാരിച്ചു. ഖബറടക്കം എടപ്പൾ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.