ഓണത്തെ വരവേൽക്കാൻ 'തൃത്താലപ്പൊലിമ' വരുന്നു

 


തൃത്താല: ഈ വർഷത്തെ
ഓണത്തെ വരവേൽക്കാൻ 'തൃത്താലപ്പൊലിമ' വരുന്നു.
സെപ്റ്റംബർ 12, 13, 14  തീയ്യതികളിൽ വെള്ളിയാങ്കല്ലിൽ നടക്കുന്ന കാർഷിക പ്രദർശന വിപണന മേളയാണ് തൃത്താലപ്പൊലിമ.

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷനാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. കാർഷിക മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുടെയും കൃഷി ,മൃഗ സംരക്ഷണ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തവും സഹകരണവും മേളയിലുണ്ട്.

ആധുനിക യന്ത്രോപകരണ സംവിധാനങ്ങളുടെ പ്രദർശനവും കാർഷിക രംഗത്തെ നൂതന മൂല്യവർദ്ധിത ഉത്പന്നങ്ങളെ മുൻനിർത്തിയുള്ള സെമിനാറുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

തൃത്താലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളുടെയും കാർഷിക ജെ.എൽ.ജികളുടെയും ഉത്പന്നങ്ങൾ മേളയിൽ നിന്ന് വാങ്ങാൻ സാധിക്കും. മികച്ച കർഷകരെ ആദരിക്കൽ, ഭക്ഷ്യമേള, പായസ മേള , കലാപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 



Below Post Ad