പട്ടാമ്പി:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്റർ പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയർപേഴ്‌സൻ ഒ.ലക്ഷ്‌മിക്കുട്ടി,
വൈസ് ചെയർമാൻ ടി.പി ഷാജി,
വൈസ് ചാൻസിലർ ഡോ.വി.പി ജഗതിരാജ്, സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ബിജു കെ മാത്യു, കോളേജ് പ്രിൻസിപ്പൽ സി.ഡി ദിലീപ്, റീജിയണൽ ഡയറക്‌ടർ ഡോ.എൻ.എ ജോജോമോൻ, എൽ.എസ്.സി കോ- ഓഡിനേറ്റർമാരായ ഡോ.കെ.പി രാജേഷ്, ഡോ.എം.യു സിജി,
കെ.മണികണ്ഠൻ, രജിസ്ട്രാർ ഡോ.ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.