കൊപ്പത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

 


കൊപ്പം: പട്ടാമ്പി പുലാമന്തോൾ പാതയിൽ കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 

പെരിന്തൽമണ്ണയിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും വല്ലപ്പുഴ ചെറുകോട് നിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്.

 അപകടത്തിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CCTV VIDEO



Below Post Ad