ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13 ന്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്‌ബറേലിയും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി റായ്‌ബറേലി പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവ് വന്നത്.
ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതിന് പിന്നാലെയാണ് സീറ്റ് ഒഴിഞ്ഞത്.
പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചതോടെയാണ് ഈ സീറ്റ് ഒഴിഞ്ഞത്.