തൃത്താലയിലെ റോഡുകളുടെ തകർച്ചക്കെതിരെ തൃത്താല മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ച് നടത്തി

 



തൃത്താല : അധികാരത്തിലെത്തി മൂന്നര വർഷം കഴിഞ്ഞിട്ടും മന്ത്രി എം ബി രാജേഷ് സാങ്കേതികത്വം പറഞ്ഞിരിക്കുകയാണ്. ഈ ഗവൺമെൻ്റ് അധികാരത്തിലെത്തിയതിന് ശേഷം ഭരണാനുമതി നൽകിയ ഏതെങ്കിലും ഒരു റോഡ് തൃത്താല മണ്ഡലത്തിൽ നിർമ്മാണം ആരംഭിച്ച് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ടൊ
എന്ന് വി.ടി.ബൽറാം

തൃത്താലയിലെ റോഡുകളുടെ തകർച്ചക്കെതിരെ തൃത്താല മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ PWD ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഒക്ടോബർ 15 ന്  ചൊവ്വാഴ്ച രാവിലെ തൃത്താല ഹൈസ്കൂൾ   മുതൽ  സെന്റർവരെ  നടത്തിയ പ്രതിഷേധ മാർചിന് മണ്ഡലം കോൺഗ്രസ്സ് നേതാക്കൾ നേതൃത്വം നൽകി.PWD ഓഫീസിന് മുന്നിൽ എത്തിയ മാർച്ച് പോലീസ് തടഞ്ഞു.

പ്രതിഷേധ മാർച്ച് തൃത്താല മുൻ എം എൽ എ യും കെ പി സി സി വൈസ് പ്രസിഡന്റുമായ വി ടി ബൽറാം ഉദ്ഘാടനം ചെയ്തു.

താൻ എംഎൽഎ ആയിരുന്ന   കാലയളവിനുള്ളിൽ ഭരണാനുമതി ലഭിച്ചതല്ലാതെ ഏതെങ്കിലും ഒരു പുതിയ റോഡ് എം.ബി രാജേഷ് തൃത്താല മണ്ഡലത്തിൽ കൊണ്ട് വന്ന് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടൊ എന്നും അദ്ദേഹം വെല്ല് വിളിച്ചു.

തൻ്റെ കാലയളവിൽ
തൃത്താല മണ്ഡലത്തിൽ പൂർത്തികരിച്ചതും അനുമതി  ലഭിച്ചതും ഇനി പൂർത്തീകരിക്കാനുമുള്ള പദ്ധതികളുടെ ലിസ്റ്റ് പുതിയ ജനപ്രതിനിധിയായ എം ബി രാജേഷിൻ്റെ അറിവിലേക്കായി നൽകിയിരുന്നു. അതിൽ പറഞ്ഞതല്ലാതെ ഈ മൂന്നര വർഷത്തിൽ ഒരു പുതിയ പദ്ധതിയും മണ്ഡലത്തിൽ നടന്നിട്ടില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമെയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനങ്ങൾ മാത്രം നടത്തി സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാതെ
സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴികൾ അടച്ച് റീ ടാറിംഗ് നടത്തി ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി





മാർച്ചിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പി വി മുഹമ്മദ്‌ അലി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ വിനോദ്, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കെ ഷംസുദ്ധീൻ, യുഡിഎഫ് തൃത്താല പഞ്ചായത്ത്‌ ചെയർമാൻ പി എം മോഹൻദാസ്, ദളിത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി കെ അപ്പുണ്ണി, ഡിസിസി മെമ്പർ വി പി ഇബ്രാഹിംകുട്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാർ എം മുരളീധരൻ, പി ദാസൻ, സി പി മുസ്തഫ, ടി ടി അബ്ദുള്ള, ഗഫൂർ പുലിയത്ത്, പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹക്ക് വട്ടോളി,പ്രിയ പ്രമോദ്, ജയന്തി വിജയകുമാർ, കെ പ്രിയ എന്നിവർ പ്രസംഗിച്ചു.പി മുരളി സ്വാഗതവും പി വി മുഹമ്മദ്‌ ഷാഫി നന്ദിയും പറഞ്ഞു

കെ ന്യൂസ്  തൃത്താല

വീഡിയോ:



Below Post Ad