പട്ടാമ്പി : വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ വല്ലപ്പുഴ സ്വദേശി അബ്ദുൽ അലി അറസ്റ്റിൽ.
2021ൽ പട്ടാമ്പി പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ വ്യക്തിയെ സമീപിച്ച് കേസിനാസ്പദമായ വിഷയം നാട്ടിലുംകുടുംബത്തിലും അറിയിക്കും എന്നീ കാര്യങ്ങൾ പറഞ്ഞാണ് നാട്ടുകാരനായ അബ്ദുൽ അലി ഭീഷണിപ്പെടുത്തിയത്.
മാനഹാനി ഭയന്ന് പ്രതിയായ വ്യക്തി പല തവണകളിലായി 17 ലക്ഷം രൂപ നൽകിയതായാണ് പരാതിയിൽ പറയുന്നത്. കേസ് നടത്താൻ സഹായക്കിമാന്ന് പറഞ്ഞ് വക്കീലിന് പണം നൽകാനെന്ന പേരിലും അലി ഇയാളിൽ നിന്ന് പണം കൈപറ്റിയിട്ടുണ്ട്.
ഒടുവിൽ ഇയാളുടെ ഭീഷണി സഹിക്കാൻ വയ്യാതായതോടെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനം ആയത്.
ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അബ്ദുൽ അലിയെ പട്ടാമ്പി പോലീസ് പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.
നേരത്തെ പറഞ്ഞ ബലാത്സംഗ കേസിലെ പ്രതി ഒളിവിൽ പോകുകയും പിന്നീട് മുൻകൂർ ജാമ്യം എടുക്കുകയും ചെയ്തതാണ്.