എടപ്പാൾ : ശിശുരോഗ വിദഗ്ധനും ജന പ്രിയനുമായ എടപ്പാൾ ആശുപത്രിയിലെ ഡോക്ടറായിരുന്ന പി കെ റിയാസിൻ്റെ അപ്രതിക്ഷിതമായ നിര്യാണം ഞെട്ടലായി. 53 വയസുകാരനായ റിയാസ് സേലത്ത് മകന്റെ എം ബി ബി എസ് പഠനവുമായി ബന്ധപ്പെട്ട് വിവേകാനന്ദ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം അനുഭവപെട്ട് മരണം സംഭവിച്ചത്.
എടപ്പാളിലെ വസതിയിൽ ബുധനാഴ്ച്ച വൈകിട്ടോടെ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ നിരവധി പേർ എത്തി. തുടർന്ന് തൊടുപുഴ താറവാട്ട് വിട്ടിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ 25 വർഷമായി എടപ്പാൾ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറായ റിയാസ് ഏറെ പ്രശ്സതനാണ് . കർണാടക ദാവൻഗെരെ ജെ.ജെ.എം മെഡിക്കൽ കോളേജ് എംബിബിഎസ് പഠന പൂർത്തിയാക്കിയത്. തുടർന്ന് പീഡിയാട്രിക്സിൽ എം ഡി ചെയ്തു.
ആദ്യ കുറച്ച് വർഷം എറണാകുളം അമൃത മെഡിക്കൽ കോളേജിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നിടുള്ള ഈ കാലം വരെ എടപ്പാൾ ആശുപത്രിയിലായിരുന്നു. തൊടുപുഴ സ്വദേശിയായ റിയാസ് എടപ്പാളുകാരുടെ പ്രിയനാണ്.
സാമൂഹിക സംസ്കാരിക പരിപാടികളിലും കായിക കൂട്ടായ്മകളിലും സജീവമായിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളിൽ സ്ഥിരം സന്നിധ്യമായിരുന്നു. സൈക്കിളിംങ് നിത്യ സംഭവമായിരുന്നു.ഭാര്യ :ഷബ്‌ന റിയാസ്. മക്കൾ:റയാൻ റിയാസ്, റിഷൻ റിയാസ്, റാഹിൽ റിയാസ് , റുഹാൻ റിയാസ്.