സൗദാമിനി ടീച്ചർ (73) അന്തരിച്ചു.കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചറായിരുന്നു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയാണ്. സംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക്.
കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ദീർഘകാലം സേവനം ചെയ്ത ടീച്ചർ ആക്കാലത്തെ സ്കൂളിലെ എല്ലാം വിദ്യാർത്ഥി സംഘടന നേതാക്കൾക്കും വില്ലന്മാർർക്കും അൽപം ബഹുമാനം കലർന്ന ഭയത്തിന്റെ പേരായിരുന്നു സൗദാമിനി ടീച്ചർ.
സമരങ്ങൾ, പ്രകടനങ്ങൾ, ബാച്ച് വൈസ് ഏറ്റു മുട്ടലുകൾ, ഡിവിഷൻ വൈസ് ഏറ്റു മുട്ടൽ അദ്ധ്യാപകൻ മാർ ഇറങ്ങിയാൽ പോലും ഭയമേതു ഇല്ലാത്തവർക്ക് ഒറ്റമൂലി ആയിരുന്നു സൗദാമിനി ടീച്ചറുടെ വരവ്.
അച്ചടക്കം പറയുംപോലെ വാത്സല്യവുമായിരുന്നു ടീച്ചർ. പ്രതേകിച്ചു യു പി വിഭാഗം കുട്ടികൾക്ക് മഴക്കാലത്തു സാരി തലപ്പു കൊണ്ട് മഴ നനഞ്ഞു വരുന്നവരെ വാത്സല്യത്തോടെ തലതോർത്തി കൊടുക്കുന്നതും സ്കൂളിലെ മഴക്കാല പതിവ് കാഴ്ച യായിരുന്നു എന്ന് പൂർവ്വ വിദ്യാർത്ഥിയായ മുനീബ് ഹസൻ പറഞ്ഞു.