മാലിന്യങ്ങൾ വേർതിരിക്കുമ്പോൾ ലഭിച്ച സ്വർണ കമ്മൽ ഉടമക്ക് തിരിച്ചു നൽകി ഹരിത കർമ്മസേന മാതൃകയായി

 


തിരുമിറ്റക്കേറ്റ് : മാലിന്യങ്ങൾ വേർതിരിക്കുമ്പോൾ ലഭിച്ച സ്വർണ കമ്മൽ  ഉടമക്ക് തിരിച്ചു നൽകി ഹരിത കർമ്മസേന മാതൃകയായി

തിരുമിറ്റക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടമ്മയായ ലളിതാ ഭായിയുടെ കമ്മലാണ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടത്. ഇക്കാര്യം വാർഡ് മെമ്പർ ജീന സേനാംഗങ്ങളെയും അറിയിച്ചിരുന്നു. 

മൂന്നാം വാർഡ് ഹരിത കർമ്മസേന പ്രവർത്തകരായ പി.പി കാർത്യായനി, പി.യു കാർത്യായനി എന്നിവർ ശേഖരിച്ച മാലിന്യം തരം തിരിയ്ക്കുമ്പോൾ കമ്മൽ കണ്ടെത്തുകയും ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയും ചെയ്തു. 

തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.സുഹറയുടെ സാന്നിധ്യത്തിൽ കമ്മൽ  ഉടമസ്ഥന് തിരിച്ചുനൽകി. സത്യസന്ധതയ്ക്ക് മാതൃക കാണിച്ച സേനാംഗങ്ങളെ പ്രസിഡണ്ട് ടി.സുഹ്റ അനുമോദിച്ചു.


Below Post Ad